വയനാട്: വീട്ടിലെ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തി ലക്കിടി സ്വദേശി. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് വീട്ടിൽ കഞ്ചാവ് വളർത്തിയത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് മീറ്റർ ഉയരത്തിലുള്ള ചെടിയാണ് ഇയാൾ വീട്ടിൽ വളർത്തിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
Comments