ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആനയിക്കാൻ കേരളത്തിൽ നിന്ന് അനധികൃതമായി ആനയെ എത്തിച്ചതായി ആരോപണം. മധുരയിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി പി മൂർത്തിയുടെ മകന്റെ വിവാഹ ചടങ്ങിനായാണ് ആനയെ എത്തിച്ചത്. 2022 സെപ്തംബർ 9 നാണ് വിവാഹം നടന്നത്.
വിവാഹത്തിനോടനുബന്ധിച്ചുള്ള ഗജപൂജയ്ക്കായി കേരളത്തിൽ നിന്നെത്തിച്ച 2 ആനകളെ വിവാഹത്തിൽ പങ്കെടുപ്പിച്ചെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കോട്ടയത്ത് നിന്ന് കൊണ്ടുവന്ന സാധു, നാരായൺകുട്ടി എന്നീ ആനകളെയാണ് വിവാഹ ചടങ്ങിൽ അനധികൃതമായി ഉപയോഗിച്ചത്.
Comments