മോഷണം ഒരു കലയാണെന്ന് പറയുന്ന നിരവധി കള്ളന്മാരുണ്ട് . എന്നാൽ ആ കലാകാരനെ കൈയ്യോടെ പിടികൂടിയാലോ , അതാണ് ഈ മൊബൈൽ ഫോൺ മോഷ്ടാവിനും സംഭവിച്ചത് . വെസ്റ്റ് യോർക്ക്ഷെയറിലെ ഡ്യൂസ്ബറിയിലെ ഒരു ഫോൺ മാർക്കറ്റ് ഷോപ്പിൽ നിന്നുള്ളതാണ് വീഡിയോ.
മൊബൈൽ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് കടയിൽ വന്നത് . കടയുടമ അവനെ ഫോൺ കാണിച്ചു. എന്നാൽ ഇതിനിടെ വില കൂടിയ മൊബൈലും കൈക്കലാക്കി ഓടി. എന്നാൽ രക്ഷപെടാനായി വാതിലിനടുത്ത് എത്തിയപ്പോഴേക്കും കടയുടമ റിമോട്ട് ഉപയോഗിച്ച് കടയുടെ വാതിൽ പൂട്ടി. ഇതോടെ യുവാവ് നാണം കെട്ട് തിരികെ വന്ന് കടയുടമയ്ക്ക് ഫോൺ തിരികെ നൽകുകയും ചെയ്തു. സ്മാർട്ട്ഫോണുമായി മോഷ്ടാവ് ഓടിപ്പോകാൻ ശ്രമിക്കുന്ന വീഡിയോ വൈറലായി കഴിഞ്ഞു.
Comments