തിരുവനന്തപുരം: 2023 ജനുവരി മുതൽ സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂടും. മദ്യത്തിന്റെ വിൽപ്പന നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചു. മദ്യവില ഉയർത്തുന്നത് വഴി വിൽപന നികുതി 4 ശതമാനം വർദ്ധിക്കും. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വെച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്.
2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് അന്ന് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് സർക്കാർ വരുത്തിയത്. ഒരു കുപ്പി മദ്യത്തിന് 40 രൂപ വർദ്ധിക്കുമ്പോൾ 35 രൂപ സർക്കാരിന് ലഭിക്കുന്ന തരത്തിലായിരുന്നു വർദ്ധന. 4 രൂപ മദ്യക്കമ്പനികൾക്കും ഒരു രൂപ ബെവ്കോയ്ക്കും ലഭിക്കും.
കഴിഞ്ഞ വർഷം വർധനവ് വന്നതോടെ വിദേശ മദ്യ നിർമ്മാതാക്കളിൽനിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉൾപ്പെടെ വിൽപന വില 1,170 രൂപയായി. അതിൽ 1,049 രൂപ സർക്കാരിനും 21 രൂപ ബെവ്കോയ്ക്കുമാണ് ലഭിച്ചിരുന്നത്.
Comments