മീററ്റ് : മീററ്റിലെ പ്രശസ്ത ഹോട്ടലിൽ തന്തൂരി റൊട്ടി ഉണ്ടാക്കിയത് തുപ്പിയ മാവ് കൊണ്ട് . മീററ്റിലെ മവാന ഏരിയയിലെ റോയൽ ഹോട്ടലിനെതിരെയാണ് പരാതി . സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട് . ഷോയിബ് എന്ന പാചകക്കാരൻ മാവിൽ തുപ്പുന്നതും , അത് ഉപയോഗിച്ച് തന്തൂരി ഉണ്ടാക്കുന്നതും ദൃശ്യങ്ങളിലുണ്ട് .
വീഡിയോ വൈറലായതോടെ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പ്രദേശത്തെ ഏറ്റവും വലിയ നോൺ വെജ് ഹോട്ടലാണിത് . മുസ്ലീം സമുദായാംഗമാണ് ഹോട്ടൽ ഉടമ. എല്ലാ മതത്തിൽപ്പെട്ടവരും ഭക്ഷണം കഴിക്കാൻ വരുന്നയിടമാണിത് .
വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്തിട്ടുണ്ട് . നിലവിൽ ഷോയിബ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. ഷോയിബിനെ കുറിച്ച് വിവരം ലഭിച്ചാലുടൻ പോലീസിനെ അറിയിക്കാൻ ഹോട്ടൽ ഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
Comments