തിരുവനന്തപുരം: കഴിഞ്ഞ 75 വർഷക്കാലമായി വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 38-ാം സംസ്ഥാന സമ്മേളനം 2023 ജനുവരിയിൽ നടക്കും. ജനുവരി 14,15,16 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി മുൻ ഡിജിപി ടി പി സെൻകുമാർ ചെയർമാനും കെ പി കൈലാസനാഥ് കൺവീനറുമായി 80 പേരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ പ്രസിഡന്റ് എസ് പി സന്ദീപിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി ഗിരീഷ്, സി കെ രാഗേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം പാനൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം മനോജ് പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ സ്വാഗതവും നഗർ പ്രസിഡൻറ് സായിപൂജ നന്ദിയും പറഞ്ഞു
Comments