നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ശരീരത്തിലൊളിപ്പിച്ചു കൊണ്ടുവന്ന 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്നു വന്ന പാലക്കാട് സ്വദേശി റഷീദിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. 1069 ഗ്രാം സ്വർണം ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
കരിപ്പൂർ വിമാനത്താവളത്തിലും ഇന്ന് സ്വർണവേട്ട നടന്നു. കരിപ്പൂരിൽ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ് ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്. വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
ഇവരെ കൂടാതെ കാസർകോട് സ്വദേശി റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്നായി 65 ലക്ഷം രൂപയുടെ സ്വർണ മിശ്രിതംവും ഇന്ന് പിടിച്ചെടുത്തിരുന്നു.
Comments