കണ്ണൂർ : കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാൻമൂലയിൽ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അർജന്റീന-ഫ്രാൻസ് മത്സരത്തിന് പിന്നാലെ ഫ്രാൻസ് ആരാധകരെ ഒരു സംഘം ആളുകൾ ചേർന്ന് കളിയാക്കുകയായിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കും കുറിച്ചത്. വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് വച്ച് സംഘർഷം നടന്നിരുന്നു. എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
Comments