തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാതെ സർക്കാർ. ചൊവ്വാഴ്ച മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കാണ് ഗവർണർക്ക് ക്ഷണമില്ലാത്തത്. കഴിഞ്ഞ ദിവസം ഗവർണർ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ സർക്കാരും പങ്കെടുത്തിരുന്നില്ല.
ഗവർണറുടെ ഓഫീസ് തന്നെയാണ് ക്ഷണം ലഭിച്ചില്ലെന്ന വിവരം അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. വിരുന്നിൽ പ്രതിപക്ഷം പങ്കെടുക്കും.
ഡിസംബർ 14 നായിരുന്നു ഗവർണറുടെ ക്രിസ്മസ് വിരുന്ന്. പരിപാടിയിലേക്ക് സർക്കാരിനെയും പ്രതിപക്ഷത്തെയും ക്ഷണിച്ചിരുന്നു. എന്നാൽ ഇരുകൂട്ടരും പ്രതിഷേധിച്ച് വിരുന്ന് ബഹിഷ്കരിക്കുകയായിരുന്നു.
നിലവിൽ ഗവർണർക്കെതിരെ സർക്കാർ പോര് കടുപ്പിക്കുന്ന സാഹചര്യമാണ്. സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കാനുള്ള ബില്ലിന് അംഗീകാരം നൽകിയ സർക്കാർ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താൻ ഉൾപ്പെടെ തീരുമാനിച്ചിരിക്കുകയാണ്.
Comments