തായ്ലൻഡ് ഉൾക്കടലിൽ തായ്ലൻഡ് നാവികസേനയുടെ യുദ്ധകപ്പൽ മുങ്ങി. 106ഓളം പേരാണ് സംഭവസമയം യുദ്ധക്കപ്പലിനുള്ളിൽ ഉണ്ടായിരുന്നത്. 75ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയെന്നും, 31ഓളം പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നും നാവികസേന അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തായ്ലൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കടലിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിൽ കടൽവെള്ളം കപ്പലിനുള്ളിലേക്ക് കയറി വൈദ്യുത സംവിധാനങ്ങൾ തകരാറിലാവുകയായിരുന്നു. കടൽവെള്ളം തിരികെ പമ്പ് ചെയ്ത് കളയാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നു. നിരവധി യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. 1987 മുതൽ തായ് നാവികസേന ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.
Comments