ലക്നൗ : ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുകയാണ് ആരാധകര്‍. കേരളത്തില്‍ അടക്കം വലിയ ആഘോഷമാണ് ആരാധകര്‍ നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ അര്‍ജന്റീനിയന്‍ ആരാധകര്‍ ഭക്ഷണവും മറ്റും വിതരണം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം കേരളം അടക്കം ഫുട്ബോൾ പ്രേമികളെ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന് നന്ദി അറിയിച്ചിരുന്നു.
ബംഗ്ലദേശ്, ഇന്ത്യ, പാകിസ്താന്, കേരളം എന്നിങ്ങനെ പേര് എടുത്ത് പറഞ്ഞാണ് അര്‍ജന്റീന നന്ദി അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യു പി പൊലീസ് ഡി എസ് പി അഞ്ജലി കടാരിയ. ഫുട്ബോള്‍ അസോസിയേഷന് ട്വീറ്റ് അശ്രദ്ധമാണെന്നും അത് തിരുത്തണമെന്നുമാണ് അഞ്ജലി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടന് ഭരിച്ച് ഇന്ത്യയില്‍ നിന്ന് രക്ത രൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുത്തിയത് ആത്മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂവെന്ന് അഞ്ജലി ട്വീറ്റില്‍ കുറിച്ചു.
Comments