കോട്ടയം: തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോട്ടയം പാദുവയിലാണ് സംഭവം. കൊല്ലം ട്രാവൻകൂർ നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശി അജ്മലും (21) വർക്കല സ്വദേശിയായ വജനുമാണ് (21) അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.
കോട്ടയം കിടങ്ങൂരിനടുത്ത് പാദുവയിലുള്ള മീനച്ചിലാർ കൈവഴിയായ പന്നകം തോട്ടിലാണ് വിദ്യാർത്ഥികളുടെ സംഘം നീന്താൻ ഇറങ്ങിയത്. നാല് വിദ്യാർത്ഥികൾ തോട്ടിലേക്കിറങ്ങിയതിന് പിന്നാലെ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. പോലീസും ഫയർഫോഴ്‌സുമെത്തി അപകടത്തിൽപ്പെട്ട രണ്ട് പേരെയും പുറത്തെടുത്ത് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സഹപാഠിയെ കാണാൻ വേണ്ടിയായിരുന്നു നാല് വിദ്യാർത്ഥികളും കോട്ടയത്ത് എത്തിയത്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ട് മടങ്ങവെ ഇവർ തോട്ടിലിറങ്ങുകയായിരുന്നു.
Comments