ന്യൂഡൽഹി : കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി. അബ്ദുൾ വഹാബ്. മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണെന്നും , സംസ്ഥാനത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ടെന്നും അബ്ദുൾ വഹാബ് പറഞ്ഞു .
സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും വഹാബ് രാജ്യസഭയില്‍ പറഞ്ഞു. വി. മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം
‘കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട്’, വഹാബ് പറഞ്ഞു.
Comments