തൃശൂർ: നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി. വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്താണ് അപകടം. ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികൾക്കും ഹോട്ടൽ ജീവനക്കാരിക്കുമടക്കം ആറ് പേർക്ക് പരിക്കേറ്റു. ഹോട്ടൽ ജീവനക്കാരിക്ക് സാരമായ പരിക്കുണ്ട്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.
തിരുവനന്തപുരം പൂവച്ചലിൽ യുപി സ്‌കൂളിന് മുന്നിലുണ്ടായ അപകടത്തിൽ മൂന്നാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. സിമന്റ് ലോറി ഇടിച്ചാണ് പരിക്കേറ്റത്. എട്ട് വയസുകാരനായ ഇമ്മാനുവൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ പാലോട് ഭാഗത്തുണ്ടായ ബൈക്കപകടത്തിൽ രാവിലെ രണ്ട് പേർ മരിച്ചിരുന്നു. അമിതവേഗതയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിൽപ്പെടുകയായിരുന്നു. ബൈക്ക് യാത്രികരായിരുന്ന ഉണ്ണി, നവാസ് എന്നിവരാണ് മരിച്ചത്.
Comments