തൃശൂർ: കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. മലബാർ എഞ്ചിനീയറിംഗ് കോളേജിന്റെ ബസായിരുന്നു വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്തുവച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് തലചുറ്റൽ അനുഭവപ്പെട്ടതോടെ ബസ് നിയന്ത്രണം വിടുകയും റോഡരികിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിനകത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും ഹോട്ടൽ ജീവനക്കാരിക്കും ഉൾപ്പെടെ ആറ് പേർക്കായിരുന്നു പരിക്കേറ്റത്. ഇതിൽ ജീവനക്കാരിയുടെ പരിക്ക് ഗുരുതരമായിരുന്നു.
തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരളയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. ഒടുവിൽ ചികിത്സയിരിക്കെ ഇവർ മരണത്തിന് കീഴടങ്ങി. കോളേജ് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല. ഇവർ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments