ന്യൂഡൽഹി : ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഭക്തജനസംഗമം ശബരിമലയി ലേതെന്ന് സാക്ഷിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളുമായി ദേശീയ മാദ്ധ്യമങ്ങൾ. ശബരിമലയിലെ അഭൂതപൂർവമായ ഭക്തജനതിരക്കിന്റെ ചിത്രങ്ങളും വാർത്തകളുമാണ് ഉത്തരേന്ത്യയിലും മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
ഭക്തർ പ്രായഭേദമന്യേ വരിയായി നിൽക്കുന്നതും ഇരുമുടിയേന്തി സന്നിദ്ധാനത്തേയ്‌ക്ക് പ്രവേശിക്കുന്നതും നടപ്പന്തലിലെ ക്യൂ സംവിധാനവുമെല്ലാം വിവരിച്ചുകൊണ്ടാണ് ദേശീയ മാദ്ധ്യമങ്ങൾ അയ്യപ്പദർശന മാഹാത്മ്യം വർണിക്കുന്നത്.
കൊറോണയ്‌ക്ക് ശേഷമുള്ള തീർത്ഥാടനക്കാലത്ത് വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞതിനാൽ കേരളത്തിന് പുറത്തുനിന്നും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്നതിനാൽ ക്യൂ സംവിധാനം ശരംകുത്തികഴിഞ്ഞും നീളുകയാണ്. കനത്ത തിരക്കിൽ നാലുമണിക്കൂറിലേറെ നിൽക്കേണ്ടിവരുന്നതിനാൽ കുട്ടികൾക്കും പ്രായമായവർക്കുമായി നടപ്പന്തൽ മുതൽ ദർശനത്തിനായി പ്രത്യേകം ക്യൂ ഏർപ്പെടുത്തിയെന്നതാണ് ഇത്തവത്തെ പ്രത്യേകത.
Comments