അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വൻ ലഹരിവേട്ട. ഫസിൽക്കാ ജില്ലയിലാണ് സംഭവം. പാകിസ്താനി കള്ളക്കടത്തുകാരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നതിനിടയാണ് 25 കിലോ ഹെറോയിൻ കണ്ടെടുത്തത്. വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് കണ്ടെടുത്തതെന്ന് സുരക്ഷാ സേന അറിയിച്ചു.
ഏറ്റുമുട്ടൽ നടക്കുമ്പോൾ പ്രദേശത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. ഇത് മുതലെടുത്ത് കള്ളക്കത്തുകാർ ഓടി രക്ഷപ്പെട്ടു. അതിർത്തിയിൽ സംശയാസ്പദമായ നീക്കം കണ്ടതിനെ തുടർന്ന് ബിഎസ്എഫ് നിരവധി തവണ വെടിയുതിർത്തു.
പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
Comments