തളിപ്പറമ്പ് ; 11 വയസ്സുകാരിയായ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 26 വർഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ . ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെ.വി.മുഹമ്മദ് റാഫിയെ (36)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2017 ഒക്ടോബറിലാണ് സംഭവം . അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. മദ്രസ നടത്തുന്ന സംഘത്തിന്റെ വൈസ് പ്രസിഡന്റ് സംഭവം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കേസിൽ രണ്ടാം പ്രതിയാക്കിയിരുന്നു . എന്നാൽ കോടതി ഇദ്ദേഹത്തെ വെറുതെവിട്ടു.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വർഷം തടവുശിക്ഷ വിധിച്ചതെന്നു കോടതി വ്യക്തമാക്കി
Comments