ഇസ്താംബുൾ : കുട്ടികൾ ചെറുപ്രായത്തിൽ പലതും വായിൽ വയ്ക്കാറുണ്ട് . ചിലതൊക്കെ അറിയാതെ വിഴുങ്ങാറുമുണ്ട് . എന്നാൽ തുർക്കിയിൽ 15 വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്നെടുത്തത് സാധാരണ കാണുന്നപോലെ നാണയത്തുട്ടുകളോ , കുപ്പികളുടെ അടപ്പുകളോ ഒന്നും ആയിരുന്നില്ല . മറിച്ച് യുഎസ്ബി ചാർജിംഗ് കേബിളും ഹെയർപിന്നുമായിരുന്നു .
തുർക്കിയിലെ ദിയാർബക്കിറിൽ നിന്നുള്ള കുട്ടിയെ ഛർദ്ദിയും, വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ എലാസിഗിലെ ഫിറാത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചത് . എക്സ്-റേ എടുത്തപ്പോൾ വയറിനുള്ളിൽ മൂന്നടി നീളമുള്ള ചാർജിംഗ് കേബിളും, ഹെയർപിന്നുമുള്ളതായി കണ്ടെത്തി. തുടന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് ഇവ പുറത്തെടുത്തത് .
പ്ലാസ്റ്റിക് കോട്ടിംഗുള്ള കേബിള്‍ ദഹിക്കാതെ വയറ്റില്‍ കിടന്നു. കേബിളിന്റെ ഒരു ഭാഗം ചെറുകുടലില്‍ കുടുങ്ങി. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരുന്നുവെന്ന് പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.യാസര്‍ ഡോഗന് പറഞ്ഞു. ചാർജിംഗ് കേബിൾ പോലുള്ള വലിയ വസ്തു എങ്ങനെയാണ് കുട്ടിയുടെ വയറ്റിൽ വന്നതെന്ന് അറിവായിട്ടില്ല.
Comments