തിരുവനന്തപുരം: കാട്ടാക്കടയിൽ ചാർജ് ചെയ്യാൻവെച്ച മൊബൈലിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിളവൂർക്കൽ സ്വദേശി ഷിജിനാണ് മരിച്ചത്. പരിക്കേറ്റ ഷിജിന്റെ പിതാവ് ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പിതാവിനൊപ്പം തൊഴുത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തൊഴുത്തിന് സമീപമുള്ള സ്വിച്ച് ബോർഡിൽ ഷിജിൻ ഫോൺ കുത്തിവെച്ചിരുന്നു. ഇതിനിടെ ഫോൺ എടുത്തപ്പോഴായിരുന്നു വൈദ്യുതാഘാതമേറ്റത്. ഇതിനിടെ കയ്യിൽ കിട്ടിയ കമ്പ് കൊണ്ട് ഫോണിലെ വയർ വേർപെടുത്താൻ ഷാജി ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിനും പരിക്കേൽക്കുകയായിരുന്നു.
ശബ്ദംകേട്ട് എത്തിയ നാട്ടുകാർ ആയിരുന്നു ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഷിജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments