തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര സമയത്തെ തിരക്കിന് പരിഹാരിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ന് മുതൽ. 17 അധിക സർവീസുകളാണ് ദക്ഷിണ റെയിൽവേ അനുവദിച്ചത്. വ്യാഴാഴ്ച മുതൽ ജനുവരി രണ്ട് വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.ഇതോടെ യാത്രക്ലേശത്തിന് പരിഹാരമാവുകയാണ്. എറണാകുളം-ചെന്നൈ, എറണാകുളം- താംബരം, എറണാകുളം- വേളാങ്കണ്ണി, കൊല്ലം- ചെന്നൈ എഗ്മോർ റൂട്ടുകളിലാകും സർവീസ് നടത്തുക.
#ChristmasSpecial and #NewYear Special trains #SouthernRailway pic.twitter.com/7eq125ur3K
— Southern Railway (@GMSRailway) December 20, 2022
22ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനാണ് ആദ്യ സ്‌പെഷ്യൽ ട്രെയിൻ. 23-ന് ചെന്നൈ എഗ്മോർ- കൊല്ലം, ചെന്നൈ- എറണാകുളം ജംഗ്ഷൻ, 24ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി, 25ന് കൊല്ലം- ചെന്നൈ എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ, 26-ന് ചെന്നൈ എഗ്മോർ- കൊല്ലം, എറണാകുളം ജംഗ്ഷൻ- താംബരം
27-ന് താംബരം- എറണാകുളം ജംഗ്ഷൻ, കൊല്ലം- ചെന്നൈ എഗ്മോർ, 28-ന് ചെന്നൈ എഗ്മോർ- കൊല്ലം, 29-ന് കൊല്ലം- ചെന്നൈ എഗ്മോർ, 30-ന് ചെന്നൈ എഗ്മോർ- കൊല്ലം, 31-ന് എറണാകുളം ജംഗ്ഷൻ- വേളാങ്കണ്ണി, ജനുവരി ഒന്നിന് കൊല്ലം- ചെന്നൈ- എഗ്മോർ, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷൻ, രണ്ടിന് എറണാകുളം ജംഗ്ഷൻ- താംബരം എന്നിങ്ങനെയാണ് സർവീസ്.
Comments