ഹൈദരാബാദ്: കൊറോണ വൈറസിനെ ഇന്ത്യക്കാർ പ്രതിരോധിച്ചത് യേശു കാരണമാണെന്ന വിവാദ പ്രസ്താവനയുമായി തെലങ്കാന ഹെൽത്ത് ഡയറക്ടർ ജി ശ്രീനിവാസ് റാവു. ചൈനയിൽ കൊറോണ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യക്കാർ കൊറോണയെ അതിജീവിച്ചത് ക്രിസ്തുമതം കാരണമാണെന്ന വിചിത്രവാദം ശ്രീനിവാസ് റാവു ഉന്നയിച്ചത്.
‘ കൊറോണ കുറയാൻ കാരണം യേശുക്രിസ്തുവാണ്. ഇന്ത്യക്കാർ ഈ രോഗത്തെ അതിജീവിച്ചത് ക്രിസ്തുമതം കാരണമാണ്, അല്ലാതെ ഡോക്ടർമാരുടെ ചികിത്സ കൊണ്ടല്ല. യേശുവിന്റെ കാരുണ്യമാണ് ആ സാഹചര്യത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യയുടെ വികസനത്തിന് കാരണം ക്രിസ്ത്യാനികളാണെന്നും’ ശ്രീനിവാസ് റാവു വാദിച്ചു. സംസ്ഥാനത്ത് സംഘടിപ്പിച്ച ഒരു ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കവെ ആയിരുന്നു പരാമർശം.
അതേസമയം ശ്രീനിവാസ് റാവുവിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ‘ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തീർത്തും അസ്വീകാര്യമാണ്. തെലങ്കാന സംസ്ഥാനത്തിന്റെ ആരോഗ്യ ഡയറക്ടറാണ് അദ്ദേഹം. പ്രൊഫഷണൾ ഐഡന്റിറ്റിക്ക് മുകളിലായി മതപരമായ താത്പര്യമാണ് ശ്രീനിവാസ് റാവു കാണിക്കുന്നത്. കൊറോണയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് യേശുക്രിസ്തുവാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം അത് വിശ്വസിക്കട്ടെ, എന്നാൽ ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകൾ ഒരിക്കലും അനുവദനീയമല്ല. എങ്ങനെയാണ് ഈ വ്യക്തി ഹെൽത്ത് ഡയറക്ടർ ആയത്. ഈ പദവിയിൽ നിന്ന് അദ്ദേഹം എത്രയും വേഗം രാജിവച്ച് പോവുകയാണ് വേണ്ടതെന്നും’ ശ്രീനിവാസ് റാവു പറഞ്ഞു.
Comments