കൊല്ലം: അമ്മ നോക്കിനിൽക്കേ ഉലക്കകൊണ്ടടിച്ച് അച്ഛനെ കൊലപ്പെടുത്തി മകൻ. 70-കാരനായ സത്യബാബുവാണ് കൊല്ലപ്പെട്ടത്. കൊല്ലം ഇരവിപുരത്താണ് നാടിനെ നടുക്കിയയ സംഭവം. സത്യബാബുവിന്റെ മകൻ രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂലിപ്പണിക്കാരനായ സത്യബാബു ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. ഭാര്യ രമണിയുടെ മുന്നിൽവെച്ചാണ് അരുംകൊല നടത്തിയത്. അടിയേറ്റ് വീടിന് പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ പിതാവ് റോഡിൽ വീഴുകയായിരുന്നു.
വീണിട്ടും സത്യബാബുവിന്റെ അടുത്തേക്ക് ആരും എത്താൻ മകൻ സമ്മതിച്ചില്ല. തുടർന്ന് പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Comments