കൊൽക്കത്ത:പശ്ചിമ ബംഗാളിൽ നിന്നും ഐഎസ്‌ഐ ചാരന്മാരെ തുടർച്ചയായി പിടികൂടു ന്നതിൽ മമതയ്‌ക്കെതിരെ ആരോപണവുമായി ബിജെപി നേതൃത്വം. സിലിഗുരിയിൽ നിന്നും നാലാമത്തെ പാക് ചാരനെയാണ് ഈ വർഷം പിടികൂടിയത്. നേപ്പാളും ഭൂട്ടാനും സംയുക്ത മായി അതിർത്തി പങ്കിടുന്ന മേഖലയാണ് പശ്ചിമബംഗാളിലെ സിലിഗുരി. ഇവിടെ പാക് ചാരന്മാർ സജീവ സാന്നിദ്ധ്യമാകുന്നത് ആഭ്യന്തരവകുപ്പ് ഏറെ ഗൗരവത്തിലാണ് കാണുന്നത്. പശ്ചിമ ബംഗാൾ ഐ എസ് ഐ ചാരന്മാരുടെ ഒളിത്താവളമാകുന്നതിൽ കനത്ത ആശങ്കയാണ് ബിജെപി നേതൃത്വം ഉയർത്തുന്നത്.
മാൽദ, മുർഷിദാബാദ്, 2 പർഗാനാസ് എന്നീ മേഖലകളിൽ നിന്നും മുമ്പ് ഐഎസ്‌ഐ ചാരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. തുടർച്ചയായി പാക് ചാരന്മാരെ പിടികൂടിയിട്ടും സുരക്ഷ കർശനമാക്കാത്ത പശ്ചിമ ബംഗാൾ സർക്കാരിന്റെ നയം രാജ്യത്തിന് അപകടമാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. മമത ബാനർജിയുടെ തീർത്തും നിരുത്തരവാദപരമായ നയങ്ങളാണ് ഭീകരരെ വളർത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ് കുറ്റ പ്പെടുത്തി. രാജ്യാതിർത്തി സംരക്ഷിക്കേണ്ടത് കേന്ദ്രസർക്കാറിന്റെ മാത്രം കടമയല്ലെന്നും സംസ്ഥാന സർക്കാറിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ബിജെപി സംസ്ഥാന നേതൃത്വം ഓർമ്മിപ്പിച്ചു.
പശ്ചിമബംഗാളിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മേഖലകളെല്ലാം നുഴഞ്ഞുകയറ്റ ഭീഷണിയുള്ള പ്രദേശങ്ങളാണ്. വ്യാപകമായി ബംഗ്ലാദേശ് അതിർത്തിയിലൂടെ പശുക്കളെ കടത്തുന്ന സംഭവത്തിൽ സിബിഐ വ്യാപക അറസ്റ്റാണ് നടത്തുന്നത്. തൃണമൂൽ മന്ത്രിമാരും കുടുംബാംഗങ്ങളും സിബിഐയുടെ കസ്റ്റഡിയിലിരിക്കെ പാക് ചാരന്മാരെ പിടികൂടിയത് മമതയ്‌ക്ക് വീണ്ടും തിരിച്ചടിയാവുകയാണ്. കേന്ദ്രസംഘം സംസ്ഥാനത്ത് എത്തുമ്പോൾ മാത്രം ഉണരുന്ന സംസ്ഥാന പോലീസിനെതിരേയും ബിജെപി ആരോപണം ശക്തമാക്കുകയാണ്.
മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ സർക്കാർ ഇസ്ലാമിക ഭീകരരെ താലോലിക്കുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. ഇതിന് പിൻബലം നൽകുന്ന തെളിവാണ് പാക് ചാരന്മാരെ പശ്ചിമ ബംഗാളിൽ നിന്നും തുടർച്ചയായി പിടികൂടുന്നതിലൂടെ വെളിച്ചത്ത് വരുന്നത്.
തിരഞ്ഞെടുപ്പിൽ പോലും നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കിനായി മമത ഉപയോഗിക്കു ന്നുവെന്ന വിഷയം എക്കാലത്തും ബിജെപി ശക്തമായി ഉയർത്തുന്ന ആരോപണമാണ്. ഇതിന് പിൻബലമേകുന്ന അറസ്റ്റുകളാണ് തുടർച്ചയായി നടന്നുവരുന്നത്.
Comments