ന്യൂഡൽഹി : ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെ പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നുണ്ട്. ജേയ്ക്കും നേയ്തിരിയുമാണ് ആദ്യ ഭാഗത്തിൽ പ്രിയപ്പട്ടവരായതെങ്കിൽ ഇത്തവണ അവരുടെ കുട്ടികളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത് .
.
നെതെയാം, ലോക്, കിരി,തുക്ക് എന്നിവരാണ് അവതാറിന്റെ രണ്ടാം ഭാഗത്തിൽ ശ്രദ്ധ നേടിയത്. ഇതിൽ കിരിയുടെ കഥാപാത്രത്തെ ഗംഭീരമാക്കിയത് 73 വയസുള്ള താരമാണ്. ടീനേജുകാരിയായ കിരിയായി എത്തിയത് സിഗോർണി വീവർ എന്ന നടിയാണ്.
2009 ൽ പുറത്തിറങ്ങിയ അവതാറിന്റെ ആദ്യ ഭാഗത്തിൽ ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീവറായിരുന്നു. അഭിനയം മാത്രമല്ല നിർമാണത്തിലും വീവർ പങ്കാളിയാകാറുണ്ട് . 1971 ലാണ് വീവർ സിനിമാലോകത്തെത്തുന്നത്. ഡത്ത് ആൻഡ് ദി മെയ്ഡൻ, ഹോള്‍സ്, ദി വില്ലേജ്, ഇൻഫേമസ് എന്നിവയാണ് ശ്രദ്ധേമായ ചിത്രങ്ങൾ.
Comments