ഭോപ്പാൽ : ശിവക്ഷേത്രത്തിൽ കയറി അശ്ലീല പ്രദർശനം നടത്തിയ പ്രതി മാപ്പ് പറഞ്ഞ് രംഗത്ത് . മധ്യപ്രദേശിലെ ഇൻഡോർ പ്രകാശ് നഗറിലെ ശിവക്ഷേത്രത്തിൽ കയറി അതിക്രമം കാട്ടിയ വസീം എന്ന യുവാവ് മാപ്പ് അപേക്ഷിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയിൽ കുറ്റാരോപിതനായ വസീം മാപ്പ് ചോദിക്കുന്നത് കാണാം. കൈകൂപ്പി നിൽക്കുന്ന വസീം ദേവിയോട് മാപ്പ് ചോദിക്കുന്നതാണ് ദൃശ്യങ്ങളിൽ . “അംബേ മാ, ദയവായി നിങ്ങളുടെ ഈ മകനോട് ക്ഷമിക്കൂ. ഞാനിനി അങ്ങനെ ചെയ്യില്ല ദൈവമേ.“ എന്ന് പറയുന്നതും കേൾക്കാം .
തൊഴാൻ എത്തിയ സ്ത്രീകളെ അസഭ്യം പറയുകയും , പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് വസീം . അതുകൊണ്ട് തന്നെ ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചുവെന്ന അന്വേഷണത്തിലാണ് പോലീസ്.
വസീമിന്റെ പ്രവർത്തികൾ ഭക്തരാണ് ക്യാമറയിൽ പകർത്തിയത് . പിന്നാലെ വീഡിയോ സഹിതം റീജിയണൽ കൗൺസിലർ മനീഷ് മാമയ്‌ക്ക് പരാതിയും നൽകിയിരുന്നു.
വീഡിയോ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും , സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച ശേഷം പ്രതി വസീമിനെ പിടികൂടുകയും ചെയ്തു . ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
Comments