കണ്ണൂർ ; സ്കൂളിൽ അപകടകരമായ രീതിയിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്.
സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്.
Comments