തിരുവനന്തപുരം: ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് കൂടുതൽ ട്രൈയിനുകൾ അനുവദിച്ചു. മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ ഇന്ന് സർവീസ് നടത്തും. ജനുവരി 2 വരെയാണ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്.
കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് കഴിഞ്ഞ ദിവസം സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ ഇന്നും പിന്നീട് 25 നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷൻ സ്‌പെഷ്യൽ ട്രെയിൻ 24നും, 26നുമാണ് സർവീസ് നടത്തുക. അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.
കേരളത്തിലേക്ക് 51 സ്‌പെഷ്യൽ ട്രെയിനുകൾ നേരത്തെ അനുവദിച്ചിരുന്നു. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം, എറണാകുളംജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചും സ്‌പെഷ്യൽ ട്രെയിനുകളുണ്ട്. ജനുവരി 2 വരെയാണ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്. ടിക്കറ്റ് ലഭിക്കാതെ വിദ്യാർത്ഥികൾ അടക്കം ബുദ്ധിമുട്ടുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതോടെയാണ് ട്രെയിനുകൾ അനുവദിച്ചത്.
Comments