കൊച്ചി: യൂട്യൂബിൽ മികച്ച പ്രതികരണം നേടി നാഗപഞ്ചമി മ്യൂസിക് വീഡിയോ. ജയേഷ് സ്റ്റീഫൻ സംഗീതം നൽകി സജിത് ചന്ദ്രനും സുവർണ്ണ മനുവും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. എം.ആർ. അനൂപ് രാജിന്റെ സംവിധാനത്തിൽ സർപ്പ കാവും വയലും കായലുമെല്ലാം ചേർന്ന ഗ്രാമീണ പശ്ചാത്തലത്തിലാണ് ‘നാഗപഞ്ചമി’ഒരുക്കിയിരിക്കുന്നത്.
ദിവ്യശ്രീ. ഉമാദേവി അന്തർജനം ആണ് മ്യൂസിക് വീഡിയോ ലോഞ്ച് ചെയ്തത്. സെവൻ വണ്ടേഴ്സിന്റെ ബാനറിൽ രതീഷ് കുറുപ്പ്, നിജിൻ പിആർ, രാജേഷ് ഗോപാല കൃഷ്ണ പിള്ള എന്നിവർ ചേർന്നാണ് ‘നാഗപഞ്ചമി’ നിർമിച്ചിരിക്കുന്നത്. ഛായഗ്രഹണം :രാരിഷ്, മേക്കപ്പ് :രതീഷ് നെടുമ്മങ്ങാട്, ആർട്ട് : സുവർണ്ണ മനു. റെനെ നായർ , ഏബിൾമോൻ, സ്നേഹന്ദു, ബിജു നെട്ടറ, ഷിബു.എസ് എൽ, പരവൂർ, ഹൃദ്യ സജിത്,വൈഷ്ണവി, സനുഷ,ഭാരത്, വിസ്മയ, ആര്യൻ, ആദിതി, രാമചന്ദ്രൻ പിള്ള, രത്നമ്മ നെട്ടെറ, മനു, സജിത് ചന്ദ്രൻ, സന്ദീപ് കൃഷ്ണ ശ്രീറാം ഭട്ടതിരി, സതീശൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.ഈസ്റ്റ് കോസ്റ്റ് യുട്യൂബ് ചാനലിലാണ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
Comments