കണ്ണൂർ: പള്ളിയാംമൂലയിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതി കീഴടങ്ങി. പള്ളിയാംമൂല സ്വദേശി വിനോദനാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഇയാൾ രാവിലെ അഭിഭാഷകനൊപ്പം കണ്ണൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുകയായിരുന്നു.
പള്ളിയാംമൂല സ്വദേശി അനുരാഗിനായിരുന്നു ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ വെട്ടേറ്റത്. മത്സരം ബിഗ് സ്ക്രീനിൽ കാണുന്നതിനിടെ അനുരാഗിന്റെ നേതൃത്വത്തിലുള്ള സംഘവും വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അനുരാഗിന് പുറമേ, ആദർശ്, അലക്സ്, നകുൽ എന്നിവർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. കേസിൽ നേരത്തെ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments