പട്ന: രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന പരാമർശവുമായി ആർജെഡി ദേശീയ സെക്രട്ടറി അബ്ദുൽ ബാരി സിദ്ദീഖി. തന്റെ കുട്ടികളോട് വിദേശത്ത് ജോലി നേടി അവിടുത്തെ പൗരന്മാരായി ജീവിക്കാൻ ഉപദേശിച്ചുവെന്നാണ് മുതിർന്ന ആർജെഡി നേതാവിന്റെ പരാമർശം.
”രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം വ്യക്തമാക്കുന്ന വ്യക്തിഗത ഉദാഹരണം ഉണ്ട്. എനിക്ക് ഹാർവാഡിൽ പഠിക്കുന്ന മകനും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിക്കുന്ന മകളും ഉണ്ട്. ഞാൻ അവരോട് പറഞ്ഞത് വിദേശത്ത് തന്നെ ജോലി കണ്ടെത്തുക, പറ്റുകയാണെങ്കിൽ അവിടുത്തെ പൗരന്മാരായി ജീവിക്കുക എന്നാണ്. ഞാൻ ഇപ്പോഴും ഇന്ത്യയിലാണ് ജിവിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവർ അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ, ഞാൻ പറഞ്ഞത് അവർക്ക് ഇവിടെ പൊരുത്തപ്പെടാൻ സാധിക്കില്ല എന്നാണ് ” അബ്ദുൽ ബാരി സിദ്ദീഖിയുടെ പരാമർശം.
നിരവധി പേരാണ് രാജ്യത്തെ തള്ളിപ്പറഞ്ഞെന്നും അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി ആർജെഡി ദേശീയ സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സിദ്ദിഖിയുടെ പരാമർശങ്ങൾ ഇന്ത്യാ വിരുദ്ധമാണെന്നും ബിഹാർ സംസ്ഥാന ബിജെപി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു.അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇവിടെയുള്ള പദവികൾ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോകണം. ആരും അദ്ദേഹത്തെ തടയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments