ടൊറോന്റോ: എട്ട് കൗമാരക്കാരികൾ ചേർന്ന് 59 വയസ്സുകാരനെ കൊലപ്പെടുത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയും കുത്തിയുമാണ് പെൺകുട്ടികൾ കൃത്യം നിർവഹിച്ചത്. ഒരു കുപ്പി മദ്യത്തിന് വേണ്ടിയായിരുന്നു അരും കൊലയെന്ന് കനേഡിയൻ പോലീസ് പറഞ്ഞു.
13 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളും 14 വയസായ മൂന്ന് പെൺകുട്ടികളും 16 വയസുള്ള രണ്ട് പെൺകുട്ടികളുമാണ് കേസിൽ അറസ്റ്റിലായത്. ഡിസംബർ 18നായിരുന്നു സംഭവം.
കാനഡ പോലീസിലെ ഡിറ്റക്ടീവ് സെർജന്റ് ടെറി ബ്രൗൺ ആണ് കേസ് അന്വേഷിച്ചത്. കൂട്ടത്തോടെ ആക്രമിക്കുന്ന അധോലോക സംഘങ്ങളുടെ സ്വഭാവമാണ് പെൺകുട്ടികൾ പ്രകടമാക്കിയതെന്ന് ബ്രൗൺ വിശദീകരിച്ചു. പ്രതികളെ വിചാരണ ആരംഭിക്കുന്ന ഡിസംബർ 29ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അതുവരെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരും.
Comments