പട്ന: ബിഹാറിലെ ഭോജ്പുരിൽ പരസ്യമായി പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ 5 പേർ അറസ്റ്റിലായി. പ്രാദേശിക ബാഡ്മിന്റൺ ടൂർണമെന്റ് ഫൈനലിൽ വിജയിച്ചതിന് ലഭിച്ച ട്രോഫിയുമായി പത്തംഗ സംഘം ആഹ്ലാദപ്രകടനം നടത്തുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ആഹ്ലാദ പ്രകടനങ്ങൾക്കിടെയായിരുന്നു യുവാക്കൾ ‘പാകിസ്താൻ സിന്ദാബാദ്‘ എന്ന് ആർത്തു വിളിച്ചത്.
വീഡിയോ പ്രചരിച്ചതോടെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. മഹാസഖ്യ സർക്കാർ സമ്പൂർണ്ണ പരാജയമാണെന്നും ദേശദ്രോഹികൾ നാട്ടിൽ അഴിഞ്ഞാടുകയാണെന്നും ബിജെപി ആരോപിച്ചു. തുടർന്ന് കേസെടുത്ത പോലീസ്, അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഇവരും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
മുഹമ്മദ്, അർമാൻ, തൻവീർ, കല്ലു, സോനു എന്നിവരാണ് അറസ്റ്റിലായത്. വീഡിയോ പുറത്ത് വന്നതോടെ, പ്രദേശത്ത് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. നിലവിൽ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്.
Comments