ന്യൂഡൽഹി : ക്രിസ്മസ് ആശംസ കൊലപാതകത്തേക്കാൾ വലിയ പാപമാണെന്ന് ഇസ്ലാം പണ്ഡിതൻ മുഫ്തി മെങ്ക് . ‘മെറി ക്രിസ്മസ്’ എന്ന് പറഞ്ഞ് ക്രിസ്മസ് ആശംസിക്കുന്നത് മുസ്ലീങ്ങൾ ഒഴിവാക്കണമെന്നും മുഫ്തി മെങ്ക് പറഞ്ഞു. മെറി ക്രിസ്മസ്’ എന്നതിന് മറുപടിയായി മുസ്ലീങ്ങൾ ‘വാ അലൈക്കും അസ്സലാം’ എന്ന് പറയണമെന്നും മെങ്ക് പറയുന്നു . ക്രിസ്മസ് അടുത്തതോടെ ഇസ്ലാം മതവിശ്വാസികളെ ഉപദേശിച്ച് നിരവധി മതപണ്ഡിതന്മാരാണ് രംഗത്തെത്തിയിരിക്കുന്നത് .
ഇന്തോനേഷ്യയിലെ ഇസ്ലാമിക സംഘടനയുടെ പ്രസിഡന്റായ മൗലവി മറൂഫ് അമീൻ മുസ്ലീങ്ങൾക്ക് ‘പുതുവത്സരാശംസകൾ’ ആശംസിക്കാമെന്നും എന്നാൽ മറ്റുള്ളവർക്ക് ‘മെറി ക്രിസ്മസ്’ ആശംസിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നുമാണ് പറഞ്ഞത്. . മുസ്ലീങ്ങൾ ക്രിസ്മസ് പാർട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുന്നത് ഹറാം ആണെന്നും അദ്ദേഹം പറഞ്ഞു. മതപരമായ സ്വഭാവമുള്ളതിനാൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു.
ക്രിസ്മസ് ആഘോഷം ശിർക്കിന്റെ (പാപം) മണ്ഡലത്തിലാണ്. ഇസ്ലാമിലെ ഏറ്റവും ശിക്ഷാർഹമായ കുറ്റകൃത്യങ്ങളിൽ ഒന്നാണിതെന്നും ഉത്തരവിൽ പറയുന്നു. ക്രിസ്മസ് ആഘോഷിക്കുന്നത് വിലക്കുന്ന ഖുറാനിലെ വാക്യങ്ങളും ഇതിൽ ഉദ്ധരിച്ചിട്ടുണ്ട്.
കൊലപാതകത്തേക്കാൾ വലിയ പാപമാണ് ക്രിസ്മസ് ആശംസിക്കുന്നതെന്നാണ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഇസ്ലാമിക പുരോഹിതൻ ഷെയ്ഖ് യൂനുസ് കത്രദ പറഞ്ഞത്. പെപ്‌സിയാണെന്ന് തെറ്റിദ്ധരിച്ച് നിങ്ങൾ മദ്യം കുടിച്ചാൽ അല്ലാഹു നിങ്ങളോട് ക്ഷമിക്കും, എന്നാൽ ക്രിസ്മസ് എന്താണെന്ന് അറിഞ്ഞിട്ടും ആശംസ പറയുന്നുവെങ്കിൽ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ സ്വയം നരകത്തിൽ ഇടം നേടുകയാണെന്നാണ് സക്കീർ നായിക് പറയുന്നത്
Comments