അലിഗഡ് : സാധാരണ വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങാൻ വധൂവരന്മാർ ബ്യൂട്ടിപാർലറിൽ പോകാറുണ്ട് . എന്നാൽ ഉത്തർപ്രദേശിൽ ഒരു ദമ്പതികൾ ബ്യൂട്ടി പാർലർ കാരണം വിവാഹമോചനത്തിന് ഒരുങ്ങുകയാണ്.
ബ്യൂട്ടിപാർലറിൽ പോകാൻ ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിനൊരുങ്ങുന്നത് . സിവിൽ ലൈൻ പോലീസ് സ്‌റ്റേഷനിലും യുവതി ഭർത്താവിനെതിരെ പരാതി നൽകിയിട്ടുണ്ട്. കുടുംബ കോടതിയിലും വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
2015 ലാണ് സിവിൽ ലൈൻ മേഖലയിൽ താമസിക്കുന്ന യുവതി ഡൽഹി സ്വദേശിയായ അമിതിനെ വിവാഹം കഴിച്ചത് . സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് അമിത് . 3 വർഷം മുൻപും ഇരുവരും തമ്മിൽ വഴക്കുണ്ടായി. മേക്കപ്പിനും മറ്റ് ചെലവിനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. പണം ആവശ്യപ്പെട്ടതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കവുമുണ്ടായി .
ഇരുവരും തമ്മിൽ ധാരണയുണ്ടാക്കാൻ കോടതി കൗൺസിലറുടെ സഹായം ലഭ്യമാക്കിയെങ്കിലും അമിതുമായി ജീവിക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് ഭാര്യ .
Comments