പൂനെ: മഹാരാഷ്ട്രയിലെ സത്താറയിൽ ഉണ്ടായ വാഹനാപകടത്തിൽ ബിജെപി എം എൽ എക്ക് പരിക്ക്. എം എൽ എ ജയകുമാർ ഗോരെക്കും ഒപ്പമുണ്ടായിരുന്ന അംഗരക്ഷകനും ഡ്രൈവർക്കും പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ഡ്രൈവർ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പാലത്തിൽ നിന്നും 30 അടി താഴ്ചയിലേക്ക് വാഹനം വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവർ പൂനെയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. സത്താറയിലെ മൻ നിയോജക മണ്ഡലത്തിലെ എം എൽ എ ആണ് ഗോരെ.
Comments