ന്യൂഡൽഹി: ട്രില്ല്യൺ ഡോളർ സമ്പദ്ഘടനയിലേക്കുള്ള കുതിപ്പിൽ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ മുന്നിലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങൾ. കേന്ദ്ര സാമ്പത്തിക ഏജൻസികൾ പുറത്തുവിട്ട ആധികാരിക മൊത്ത ആഭ്യന്തര ഉത്പാദന രേഖകൾ പ്രകാരമാണ് ഈ സംസ്ഥാനങ്ങൾ മുന്നിൽ വന്നത്.
നിലവിലെ കണക്കുകൾ പ്രകാരം, ഒരു ട്രില്ല്യൺ ഡോളർ സമ്പദ്ഘടന എന്ന നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനം മഹാരാഷ്ട്ര ആകാനാണ് സാദ്ധ്യത. നിലവിൽ 385 ബില്ല്യൺ സമ്പദ്ഘടനയാണ് മഹാരാഷ്ട്രയുടേത്. ഈ കണക്കുകൾ പ്രകാരം 2030ഓടെ മഹാരാഷ്ട്ര 800 ബില്ല്യൺ ഡോളറിലെത്തും. വരുന്ന ഒരു ദശാബ്ദത്തിനുള്ളിൽ തന്നെ മഹാരാഷ്ട്ര ഒരു ട്രില്ല്യൺ നേട്ടം കൈവരിക്കുമെന്നാണ് വിവരം.
വരുന്ന 12 മുതൽ 16 വർഷങ്ങൾ കൊണ്ട് കർണാടകയും ഗുജറാത്തും തമിഴ്നാടും ഉത്തർ പ്രദേശും ഒരു ട്രില്ല്യൺ ഡോളർ സമ്പദ്ഘടന എന്ന നേട്ടത്തിലേക്ക് എത്തും എന്നാണ് കണക്കുകൂട്ടൽ. സാമ്പത്തിക വളർച്ചാ രംഗത്തെ കറുത്ത കുതിരകൾ എന്നാണ് ഉത്തർ പ്രദേശ് വിലയിരുത്തപ്പെടുന്നത്. കാർഷിക മേഖലയാണ് ഉത്തർ പ്രദേശിന്റെ പ്രധാന വരുമാന സ്രോതസ്സ്.
Comments