ബീജിങ്: വരൻ നൽകുന്ന പരമ്പരാഗത പെൺപണം നിരസിച്ച് വരന്റെ കടം തീർത്ത് മാതൃകയായി യുവതി. ചൈനയിലാണ് സംഭവം. ഷൗ എന്ന് പേരുള്ള യുവതിയാണ് തന്റെ അന്ധനായ വരൻ ഹു തനിക്ക് വധുവിലയായി നൽകിയ പണം നിരസിച്ചത്. ചൈനയിൽ വിവാഹ സമയത്ത വരൻ വധുവിന് നൽകുന്ന പണമാണ് വധുവില എന്ന പെൺപണം.
ഹൂവിൽ നിന്ന് വിവാഹനിശ്ചയ സമ്മാനമോ വിവാഹമോതിരമോ സ്വീകരിക്കാതിരുന്ന ഷൗ, യുവാവിന്റെ 21 ലക്ഷത്തോളം വരുന്ന കടം വീട്ടിക്കൊണ്ടാണ് സ്നേഹം പ്രകടിപ്പിച്ചത്.
വധുവിലയായ 300,000 യുവാനും (35.56 ലക്ഷം രൂപ) ഹുവിന്റെ കുടുംബത്തിൽ നിന്ന് തനിക്ക് ലഭിച്ച 10,000 യുവാൻ (1.18 ലക്ഷം രൂപ) തിരിച്ചു നൽകി.
പണം സ്നേഹത്തിന്റെ അടിസ്ഥാനമല്ല,അവന് എന്നെ അനന്തമായി സ്നേഹിക്കാൻ കഴിയുമെന്ന് യുവതി പറയുന്നു.
നിരവധി പേരാണ് യുവതിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ചും കുറ്റപ്പെടുത്തിയും രംഗത്തെത്തിയത്. പണം വാങ്ങാൻ തയ്യാറാവാതിരുന്ന ഷൗ ഒരു വിഡ്ഢിയാണെന്ന് ചിലർ കുറ്റപ്പെടുത്തിയപ്പോൾ, ഷൗ സ്നേഹത്തിന്റെ ശക്തിയാണ് പ്രകടമാക്കിയതെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി.
Comments