തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്സ് ജനുവരിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് 2019 ഒക്ടോബറില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ . മൂന്ന് മോഡലുകളിൽ നാലു നിറങ്ങളിലായി ലാപ്ടോപ് പുറത്തിറക്കുമെന്നായിരുന്നു പിണറായി പറഞ്ഞിരുന്നത് .
മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറി. കേരളത്തിന്റെ സ്വന്തം ലാപ് ടോപ്പ് ബ്രാൻഡായ കൊക്കോണിക്സാണ് ഇവിടെ നിന്നും വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നത് .ആഭ്യന്തര വിപണിലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്സ് മെയ്ക്ക് ഇൻ ഇന്ത്യയുടെ മികച്ച മാതൃക”, എന്നാണ് കേരളത്തിന്റെ ഈ പരീക്ഷണത്തെ ഇന്റെലിന്റെ ഇന്ത്യാ ഹെഡ് നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചത്.
ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്ഐഡിസി തുടങ്ങയി സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ് കേന്ദ്രികരിക്കുന്നത്, പഴയ ലാപ്ടോപുകള് തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.- ഇത്തരത്തിലായിരുന്നു പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ് .
എന്നാൽ പുതുവർഷത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊക്കോണിക്സ് എവിടെയെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത് .എല്ലാ വര്‍ഷവും ജനുവരി ഉണ്ടായത് നന്നായെന്നും ,അല്ലെങ്കിൽ പിണറായി പെട്ടുപോയേനെയെന്നുമാണ് ചിലർ പറയുന്നത് . ഈ ലാപ്ടോപ്പാണ് തന്റെ ജീവിതം മാറ്റിയതെന്നും , ഇടയ്ക്ക് ചെറുതായി ഹീറ്റ് ആവുമ്പോൾ “കടക്ക് പുറത്ത് “എന്നൊരു മെസ്സേജ് സ്ക്രീനിൽ വരും അപ്പോൾ ചെറുതായി ഒന്ന് സ്ക്രീനിൽ “തള്ളി” കൊടുത്താൽ പിന്നേം സുഖായി പ്രവർത്തിക്കുമെന്നും ചിലർ കമന്റ് ചെയ്യുന്നു .
ഇപ്പോൾ പരിഹസിക്കുന്നവരെ പ്രത്യേകം നോട്ട് ചെയ്യുന്നുണ്ടെന്നും അവരുടെ കിറ്റുകളിൽ നിന്നും മിഠായി എടുത്ത് മാറ്റുമെന്നും ചിലർ പറയുന്നു ..ലോകോത്തര ബ്രാൻഡുകൾ കേരളത്തിലേക്ക് കുതിക്കുകയാണ് ഇതിന്റെ നിർമ്മാണ വൈദഗ്ധ്യത്തെ പറ്റി അന്വേഷിക്കാനെന്നാണ് ചിലർ പരിഹസിക്കുന്നത് .
കേരളത്തിന്റെ സ്വന്തം വൈദ്യുതി, സ്വന്തം ഇന്റർനെറ്റ്, സ്വന്തം ലാപ് ടോപ് , സ്വന്തം ബാങ്ക് അങ്ങനെ നമുക്ക് സ്വന്തമായി ഒരു രാജ്യം കൂടി അങ്ങ് ഉണ്ടാക്കണമെന്ന് പറയുന്നവരും കുറവല്ല .കോക്കോണിക്സ് വിറ്റ വകയിൽ കേരള ഖജനാവ് നിറഞ്ഞു കവിഞ്ഞിട്ടുണ്ടാവില്ലേയെന്നും ചിലർ ചോദിക്കുന്നു.
Comments