വീണ്ടും ലോകത്ത് കൊറോണ പിടിമുറുക്കുകയാണ് . തൊണ്ടവേദന, ശ്വാസം മുട്ട്, പനി, അസഹനീയമായ ശരീരവേദന എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങളെന്ന് നമുക്കറിയാം . എന്നാൽ ചൈനയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊറോണയുടെ ലക്ഷണങ്ങൾ വിചിത്രമാണ് .
പ്രധാന ലക്ഷണങ്ങളിലൊന്ന് നാവിന് കറുത്ത നിറം ബാധിക്കുന്നതാണ് . കൊറോണയ്‌ക്ക് മുമ്പ് തന്നെ വൈറൽ അണുബാധ, പുകവലി, ആൻറിബയോട്ടിക്കുകൾ, ശുചിത്വമില്ലായ്മ എന്നിവ കാരണം ആളുകൾക്ക് ഈ പ്രശ്‌നം ഉണ്ടാകാറുണ്ടെന്നും എന്നാൽ കൊറോണ കാലത്ത് ചിലർ ഇത് കൂടുതൽ ഉണ്ടായെന്നു കാലിഫോർണിയ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധൻ പീറ്റർ ചിൻ-ഹോങ് പറയുന്നു.
ചിലർക്ക് നാവിൽ പൊള്ളലും അനുഭവപ്പെടാറുണ്ട്. വായിൽ വെളുത്ത ഡിസ്ചാർജ് ഉണ്ടാകും . വായ മുഴുവൻ വീങ്ങിയ അവസ്ഥയിലാകും. ഇതിന്റെ ചികിത്സ സാധാരണയായി 10-14 ദിവസം നീണ്ടുനിൽക്കും.
കൊറോണ രോഗികൾക്ക് ചിലപ്പോൾ അവരുടെ ശരീരത്തിൽ നിരവധി സൂചികൾ കുത്തുന്നത് പോലെ തോന്നും. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു ഗവേഷണത്തിലാണ് ഈ ലക്ഷണം കണ്ടെത്തിയത് . കൊറോണ വൈറസ് കൈകളിലേക്കും കാലുകളിലേക്കും പോകുന്ന ഞരമ്പുകളെ നശിപ്പിക്കുമ്പോഴും ഇങ്ങനെ വരാറുണ്ട്.കൊവിഡ് രോഗികൾക്ക് ചർമ്മത്തിൽ ചുണങ്ങു വരാനും സാധ്യതയുണ്ട്. ഇതുകൂടാതെ ചർമ്മ സംബന്ധമായ പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.മുടികൊഴിച്ചിലും കൊറോണയുടെ ലക്ഷണമാണ്. കൊവിഡ് പോസിറ്റീവ് ആയവരിലും സുഖം പ്രാപിച്ചവരിലും മുടികൊഴിച്ചിൽ പ്രശ്നം ഉണ്ടാകുന്നുണ്ട്.
കാൽവിരലുകളിൽ ചൊറിച്ചിൽ, കുമിളകൾ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ . ഇത്തരത്തിൽ കാൽവിരലുകൾ വീർക്കുകയും നീലനിറമാവുകയും ചെയ്യും. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ട ആളുകൾ ഗുരുതരമായ അണുബാധയിലൂടെ കടന്നുപോകുന്നു.
Comments