തേനി: തമിഴ്നാട്ടിൽ ശബരിമല അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 8 പേർക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ജീപ്പാണ് ആഴമേറിയ ഗർത്തത്തിലേയ്ക്ക് പതിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
40 അടി താഴ്ചയുള്ള ഗർത്തത്തിലേയ്ക്കാണ് ജീപ്പ് വീണതെന്ന് തേനി പോലീസ് അറിയിച്ചു. അയ്യപ്പഭക്തന്മാരെല്ലാം തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടിയിലെ ഷൺമുഖസുന്ദരാപുരം ഗ്രാമത്തിൽ നിന്നുള്ളവരാണ്.
എല്ലാവർഷവും ഒരുമിച്ച് യാത്ര ചെയ്യാറുള്ള സംഘത്തിനാണ് അപ്രതീക്ഷിത ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. കുമളി റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് അപകടം നടന്നിരിക്കുന്നതെന്ന് ജില്ലാ കളക്ടർ കെ.വി.മുരളീധരൻ അറിയിച്ചു.
Comments