ന്യൂഡൽഹി : ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. രാഹുലിനൊപ്പം നടക്കുന്ന ചിത്രങ്ങളും കമൽഹാസൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഐടിഒ മുതല്‍ ചെങ്കോട്ട വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരം രാഹുലിനൊപ്പം സഞ്ചരിച്ചാണ് കമല്‍ ഹാസനും യാത്രയുടെ ഭാഗമായത്. കമലിനൊപ്പം മക്കള്‍ നീതി മയ്യം നേതാക്കളും യാത്രയില്‍ പങ്കെടുത്തു. ചെങ്കോട്ടയില്‍ നടന്ന പൊതുയോഗത്തിലും കമല്‍ ഹാസന് സംസാരിച്ചു.
രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ യാത്രയില്‍ പങ്കെടുത്തത് . തന്റെ അച്ഛൻ കോൺഗ്രസുകാരനായിരുന്നുവെന്ന് കമൽഹാസൻ പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ‘എനിക്ക് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്നു, സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി ആരംഭിച്ചു, എന്നാൽ രാജ്യത്തിന്റെ കാര്യം വരുമ്പോൾ, എല്ലാ രാഷ്ട്രീയ പാർട്ടി ലൈനുകളും ഒന്നാകണം .കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് എന്നോട് തന്നെ പറഞ്ഞു – രാജ്യത്തിന് എന്നെ ഏറ്റവും ആവശ്യമുള്ള സമയമാണിത്. അപ്പോൾ എന്റെ ഉള്ളിൽ നിന്ന് ഒരു ശബ്ദം ഉയർന്നു, ‘കമൽ… ഇന്ത്യയെ തകർക്കാൻ സഹായിക്കരുത്, ഒന്നിപ്പിക്കാൻ സഹായിക്കൂ’, കമൽഹാസൻ പറഞ്ഞു .
Comments