ന്യൂഡൽഹി: ഇന്ത്യയുമായി സമാധാനം പുലർത്തുമെന്ന് ചൈന. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്.
ഇന്ത്യയുമായി സമാധാനം പുലർത്തും. ഭാരതവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. അതിർത്തികളിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാംഗ് യി പ്രതികരിച്ചു. നയതന്ത്ര – സൈനിക മാർഗങ്ങളിലൂടെ നടത്തുന്ന ആശയവിനിമയം വഴി അതിർത്തി പ്രശ്‌നം പരിഹരിച്ച് ഇരുരാജ്യങ്ങളും സമാധാനം നിലനിർത്താൻ ശ്രമിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഡിസംബർ ഒമ്പതിന് അരുണാചലിലെ തവാംഗ് അതിർത്തിയിൽ ചൈനീസ് പട്ടാളം പ്രകോപനം സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ചൈനയുടെ പ്രകോപനത്തിന് ഇന്ത്യൻ സൈന്യം ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. തുടർന്ന് സംഘർഷ സാധ്യതയിലാണ് ദിവസങ്ങളോളം തവാംഗ് അതിർത്തി കടന്നുപോയത്.
Comments