കൊച്ചി: അടൽ ബിഹാരി വാജ്പേയിയുടെ 98-ാം പിറന്നാൾ സ്മരണയിൽ രാജ്യം. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച മാതൃകയായിരുന്ന ദേശീയനേതാവിന്റെ സ്മരണയിൽ രാജ്യം.
രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടേയും ഭാരതീയ ജനസംഘത്തിലേയ്ക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽബിഹാരി വാജ്പേയി 1924 ഡിസംബർ 25നായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയോറിൽ ജനിച്ചത്. മൂന്ന് തവണ പ്രധാന മന്ത്രിയായ അടൽജിയിലൂടെ ഇന്ത്യ ലോകത്തിന് മുന്നിൽ ശക്തിയുടേയും സമചിത്തത യുടേയും സമാധാനത്തിന്റേയും സന്ദേശമാണ് നൽകിയത്.
ജവഹർലാൽ നെഹ്രുവിനും ഇന്ദിരാ ഗാന്ധിയ്ക്കും ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ കോൺഗ്രസിതര ദേശീയ നേതാവായി വാജ്പേയി തന്റെ ഭരണനിപുണത തെളിയിച്ചു. വാജ്പേയുടെ ഭരണത്തിൻ കീഴിൽ ലോകരാഷ്ട്ര ങ്ങൾക്കുമുന്നിൽ ശക്തമായ നയങ്ങളാണ് ഭാരതം മുന്നിൽ വെച്ചത്.
വാജ്പേയ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിട്ടാണ് സാമൂഹിക രംഗത്തേക്കിറങ്ങിയത്.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ പോരാട്ട വേദി യിലെത്തി. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും, 1977ൽ ജനതാ പാർട്ടിയുടേയും സ്ഥാപക നേതാക്കളിൽ ഒരാളായി മാറി. മൊറാർജി മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി പദമലങ്കരിച്ച അദ്ദേഹം 1996 ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാറിനെ അധികാരത്തിലെത്തിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് ആദ്യമായി കയറി. 13 ദിവസം മാത്രം നീണ്ട ഭരണകാലയളവായിരുന്നുവെങ്കിലും ജനങ്ങൾ 1998 ൽ വീണ്ടും അധികാരത്തിലേറ്റി. കൂട്ടുകക്ഷി ഭരണത്തിന്റെ പോരായ്മകൾ ഏറ്റുവാങ്ങിയ 13 മാസത്തെ ഭരണത്തിൽ പക്ഷേ ഭാരതം ലോകത്തിന് മുന്നിൽ ശക്തമായ രാഷ്ട്രമാണെന്ന് തെളിയിച്ചു.
പൊഖ്റാനിലെ ആണവ പരീക്ഷണവും, കാർഗിൽ യുദ്ധത്തിലെ വിജയവും ചരിത്രം കുറിച്ചു. സമ്പന്ന രാഷ്ട്രങ്ങളുടെ ഉപരോധങ്ങളെ നയചാതുര്യം കൊണ്ട് അതിജീവിക്കാൻ അദ്ദേഹ ത്തിനായി. 1999 ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാരത്തിലെത്തി യപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറി യാവുന്ന വാജ്പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രം. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ എ ബി വാജ്പേ യിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകിയാണ് രാജ്യം ആദരിച്ചത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു.
Comments