ഡെറാഡൂൺ : ധാർചുലയിലെ ഘട്ഖോലയിൽ തടയണ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ നേപ്പാൾ യുവാക്കളുടെ ആക്രമണം . കവണ ഉപയോഗിച്ചുള്ള കല്ലേറിൽ തൊഴിലാളികൾക്ക് പരിക്കേറ്റു. നിർമാണപ്രവർത്തനങ്ങൾക്കയെത്തിയ ജെസിബി അടക്കമുള്ള വാഹങ്ങളുടെ കണ്ണാടികൾ തകർന്നു.
ധാർചുലയിലെ കാളി നദിയുടെ തീരത്താണ് ഇന്ത്യ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് . . നിരവധി തൊഴിലാളികളും വാഹനങ്ങളും ഈ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ അണക്കെട്ട് പൂർത്തിയാക്കിയില്ലെങ്കിൽ അടുത്ത വർഷത്തെ മഴയിൽ ധാർചുലയുടെ വലിയൊരു ഭാഗം കാളി നദിയിൽ മുങ്ങിപ്പോകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു
ഇരുരാജ്യങ്ങളുടെയും സമ്മതത്തെ തുടർന്നാണ് നിർമാണം ആരംഭിച്ചത്. എന്നിട്ടും നേപ്പാൾ തുടർച്ചയായി നിർമാണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു. പണി നടക്കുന്നതിനിടെയാണ് നേപ്പാളിൽ നിന്ന് കല്ലേറുണ്ടായത്. ഒരു ഡമ്പറിന് കേടുപാടുകൾ സംഭവിക്കുകയും തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു.
കല്ലേറുണ്ടാകുന്നതിനെത്തുടർന്ന് ഈ പദ്ധതി ഇതിനകം തന്നെ വൈകിയതായി തൊഴിലാളികൾ പറയുന്നു. ഇത്തരം സംഭവങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തൊഴിലാളികളും ഇവിടെ ജോലി ചെയ്യാൻ ഭയപ്പെടുമെന്നും കരാർ കമ്പനി അധികൃതർ പറഞ്ഞു. .
Comments