ചെന്നൈ : തമിഴ് സിനിമാലോകം മത്സരങ്ങളുടെ ലോകമാണ് . എം ജി ആർ മുതൽ ഇന്ന് അജിത്തും , വിജയും വരെ വളർന്നത് ആ മത്സരങ്ങളുടെ ചൂടേറ്റാണ് . ഇത് തുറന്ന് പറയുകയാണ് വാരിസിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് .
ഞാൻ രണ്ടാമതൊരു കുട്ടിക്കഥ പറയാം എന്ന് പറഞ്ഞാണ് അജിത്തുമായുള്ള മത്സരത്തെ കുറിച്ച് വിജയ് പറഞ്ഞത് . ‘ 1990ൽ എനിക്ക് ഒരു എതിരാളി വന്നു. തുടക്കത്തിൽ ഞാനും അദ്ദേഹവും തമാശയ്‌ക്ക് മത്സരിച്ചു. എന്നാൽ ഞങ്ങൾ വളരുന്നതിന് അനുസരിച്ച് മത്സരവും വളർന്നു. അദ്ദേഹത്തിന്റെ വിജയം എന്നെ ഭയപ്പെടുത്തി. ആ ഭയമാണ് എന്നെ പരിശ്രമിക്കാൻ പ്രേരിപ്പിച്ചത്. ഞാൻ ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നതിന് കാരണം ആ എതിരാളിയാണ്. അദ്ദേഹത്തേക്കാൾ മികച്ചതാകണം എന്ന ചിന്തയോടെയാണ് ഓരോ സിനിമയും ചെയ്യുന്നത്. – വിജയ് പറഞ്ഞു.
ഇത്തവണത്തെ പൊങ്കലിന് വിജയിയുടെ വാരിസും അജിത്തിന്റെ തുനിവും ഒരേസമയത്താണ് തീയറ്ററുകളിലെത്തുന്നത്.
Comments