ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, വായ്പ പരിധി ഉയർത്തൽ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച്ച നടത്താനും അദ്ദേഹം അനുമതി തേടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.
ഡിസംബർ 27, 28 തിയതികളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി നാളെ ഉച്ചയോടെ ഡൽഹിയിലെത്തും. ആ സമയത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ച്ചയ്ക്കുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല.
Comments