തൃശൂർ: ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശൂരിൽ നാല് പേർ മരിച്ചു. കാർ യാത്രികരാണ് മരിച്ചത്. നാല് പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. തൃശൂർ എറവിലുള്ള സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവർ എല്ലാം എൽത്തുരുത്ത് സ്വദേശികളാണ്. വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാനായിരുന്നു കാറിന്റെ ശ്രമം. റോഡ് ഇടുങ്ങിയതായിരുന്നു. ഇതിനിടെ എതിർവശത്ത് നിന്നും വരികയായിരുന്ന ബസുമായി പെട്ടെന്ന് കൂട്ടിയിടിച്ചു. കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. നാട്ടുകാരെത്തി കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments