ചെന്നൈ : രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ ‘മാമനിതര്‍ നെഹ്‌റു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.
പ്രത്യയശാസ്ത്രത്തിന്റെ രാഷ്‌ട്രീയമാണ് രാഹുൽ സംസാരിക്കുന്നത്. നെഹ്‌റു യഥാര്‍ഥ ജനാധിപത്യവാദിയായിരുന്നു. എല്ലാ ജനാധിപത്യശക്തികളും അദ്ദേഹത്തെ വാഴ്‌ത്തുകയാണ് .
ചില സമയം രാഹുല്‍ നെഹ്‌റുവിനെ പോലെയാണ് സംസാരിക്കുന്നത്. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നെഹ്‌റുവിനേ പോലുള്ള നേതാക്കള്‍ ആവശ്യമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. അതേസമയം കൊറോണ പ്രോട്ടോക്കോൾ പാലിക്കാതെ രാഹുൽ ജോഡോ യാത്ര തുടരുന്നതിനെതിരെ വിമർശനം ഉയരുന്നുണ്ട് .
ചൈനയില്‍ രോഗ വ്യാപനം രൂക്ഷമായതിന് പിന്നാലെ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു.
Comments