മുംബൈ : ക്രിസ്മസ് ദിനത്തിൽ ആരാധകർക്കായി ആസ്ക് മീ സെഷൻ സംഘടിപ്പിച്ച് ഷാരൂഖ് ഖാൻ . ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ഷാരൂഖ് ചിലരോട് വളരെ അസഹനീയമായ രീതിയിലാണ് പ്രതികരിച്ചത് .
ക്രിസ്മസ് ആശംസകൾ നേർന്ന ഷാരൂഖ് കുട്ടികൾക്കൊപ്പം ക്രിസ്മസ് സമ്മാനങ്ങൾ രൂപകൽപ്പന ചെയ്യാൻ ദിവസം മുഴുവൻ ചെലവഴിച്ചതായും പറഞ്ഞിരുന്നു . അതിന് ഇടവേള നൽകിയാണ് ആസ്ക് മീ സെഷൻ നടത്തിയത് .
ഇത്തരത്തിൽ ശരീരം പെർഫക്റ്റാക്കാൻ എത്ര നാൾ എടുത്തുവെന്ന ചോദ്യത്തിന് 57 വർഷം എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി . എന്തുകൊണ്ടാണ് നിങ്ങൾ ‘പത്താൻ’ ട്രെയിലർ ഇതുവരെ പുറത്തിറക്കാത്തതെന്ന ചോദിച്ച ആരാധകനോട് ‘ അത് എന്റെ ഇഷ്ടം ട്രെയിലർ വരേണ്ട സമയത്ത് വരും’ എന്നായിരുന്നു ഷാരൂഖ് പറഞ്ഞത് .
നിങ്ങൾ എങ്ങനെ ഇത്ര സുന്ദരനായി എന്ന ചോദ്യത്തിന് മാതാപിതാക്കളുടെ ജീനുകൾ നല്ലതായതിനാൽ താനും സുന്ദരനായി എന്നായിരുന്നു ഷാരൂഖിന്റെ മറുപടി .
Comments